പാലക്കാട് ജില്ലയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കായി ഏകദേശം 70 വർഷം മുൻപ് മാർത്തോമ്മാ സഭ കുഴൽമന്ദത്ത് ഒരു മിഷൻ കേന്ദ്രം
സ്ഥാപിച്ച് പ്രവർത്തനം
ആരംഭിച്ചു. കുഴൽമന്ദം "ക്രിസ്തുദാസ ആശ്രമം എന്ന നാമധേയത്തിൽ ഇത് അറിയപ്പെടുന്നു. ഈ ആശ്രമ പ്രവർത്തകരുടേയും മാർത്തോമ്മാ
സഭാംഗങ്ങൾ ആയിരുന്ന ശ്രീ എം സി അലക്സാണ്ടറുടേയും മറ്റും ഉത്സാഹത്തിലും സഹകരണത്തിലും മാർത്തോമാ സഭാംഗങ്ങൾ കൂട്ടായ്മയായി
പാലക്കാട് പട്ടണത്തിൽ ഉള്ള
സി.എസ്.ഐ. സഭയുടെ വകയായ 'ഹോളി ട്രിനിറ്റി' ചർച്ചിൽ 1931 ജൂൺ 11ന് കൂടി വന്നു.അന്ന് ബിഷപ്പ് എബ്രഹാം മാർത്തോമ
മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് മാസത്തിൽ മൂന്നാം ഞായറാഴ്ച ആശ്രമ പ്രവർത്തകരുടെ സഹകരണത്തിലും
സഭാവിശ്വാസികളുടെ കൂട്ടായ്മയിലും ആരാധനയും വി. കുർബ്ബാനയും നടന്നുവന്നിരുന്നു. ഇതിന് നേതൃത്വം കൊടുത്തിരുന്നവർ
പാലക്കാട്ട് അച്ഛനെന്ന പേരിലറിയ പ്പെട്ടിരുന്ന ദിവ്യ ശ്രീ. പി. ജോൺ വർഗ്ഗീസ് , ദിവ്യ ശ്രീ. സി.വി. ഏബ്രഹാം , ശ്രീ.
വി.കെ.വി. ജോൺ മുതലായ മഹത് വ്യക്തികളായിരുന്നു.
പിൽക്കാലത്ത് തിരുവിതാംകൂറിൽ നിന്നും ഈ പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യാർത്ഥം വന്ന കുടിയേറ്റക്കാരുടെ സംഖ്യ വർദ്ധിച്ചു.
തന്നിമിത്തം ഇവിടേക്കും പ്രാന്തപ്രദേശങ്ങളിലേക്കും കൂടി ഒരു വൈദികനെ സഭ നിയോഗിക്കുകയുണ്ടായി. റവ. കെ.വി, ശാമുവേൽ,
റവ.വി.കെ.മാത്യു, റവ. കുര്യൻ തോമസ് (സീനിയർ) എന്നീ വൈദിക ശ്രേഷ്ഠരായിരുന്നു ഇവിടേക്ക് നിയോഗിക്കപ്പെട്ടത്. ഇതുവരെ
കോൺഗ്രിഗേഷൻ അഥവാ കൂട്ടായ്മ മാത്രമായിരുന്നു. ഈ വിശ്വാസ സമുഹം 1953 ൽ ഇടവകയായി ഉയർത്തപ്പെട്ടു. പ്രഥമവികാരിയായി റവ.
കെ.വി.സാമുവൽ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് മിഷനറി ബിഷ് പായിരുന്ന കാലം അത്താനാസ്യോസ് തിരുനിയുടെ ഉപദേശ
നിർദ്ദേശങ്ങൾ നിർലോഭം ലഭിച്ചിരുന്നു.

Our Church in 1979
റവ. കെ.വി, ശാമുവേൽ, റവ.വി.കെ.മാത്യു, റവ. കുര്യൻ തോമസ് (സീനിയർ) എന്നീ വൈദിക
ശ്രേഷ്ഠരായിരുന്നു ഇവിടേക്ക് നിയോഗിക്കപ്പെട്ടത്. ഇതുവരെ കോൺഗ്രിഗേഷൻ അഥവാ കൂട്ടായ്മ മാത്രമായിരുന്നു. ഈ വിശ്വാസ സമുഹം
1953 ൽ ഇടവകയായി ഉയർത്തപ്പെട്ടു. പ്രഥമവികാരിയായി റവ. കെ.വി.സാമുവൽ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് മിഷനറി
ബിഷപ്പായിരുന്ന കാലം ചെയ്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനിയുടെ ഉപദേശ നിർദ്ദേശങ്ങൾ നിർലോഭം
ലഭിച്ചിരുന്നു.
കേരളപ്പിറവിയോടുകൂടി ഉദ്യോഗാർത്ഥം കൂടുതൽ ആളുകൾ ഈ പട്ടണത്തിലേക്ക് വന്നുചേർന്നു. സഭാ സ്നേഹികളായ ഇവർ പാലക്കാട്
നഗരത്തിനും ഒലവക്കോടിനും മധ്യേ മാർത്തോമ്മാ സഭ വകയായി ഒരു ദേവാലയം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ അഭിവന്ദ്യ ഡോ.
അലക്സാണ്ടർ മാർ തിയോഫിലസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഹോളി ട്രിനിറ്റി ചർച്ചിൽ വെച്ച് പൊതുയോഗം കൂടി
തീരുമാനിച്ചുവെങ്കിലും സൗകര്യപ്രദമായ സ്ഥലം ലഭിക്കാഞ്ഞതിനാൽ ഈ തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഏതാനും
വർഷങ്ങൾക്കു ശേഷം ഒലവക്കോടുള്ള വിശ്വാസികൾ അവിടെ ഒരു ദേവാലയം സ്വന്തമായി നിർമ്മിച്ചു എന്നത് എടുത്തുപറയേണ്ട ഒരു
സംഗതിയാണ്.
1963 ൽ, അന്നു വികാരിയായിരുന്ന മാത്യു വർഗ്ഗീസ് കശീശായുടെയും ഇടവകാംഗങ്ങളുടെയും ഉത്സാഹത്തിൽ ചിറ്റൂർ റോഡിൽ
പള്ളിക്കുവേണ്ടി ഒരു സ്ഥലം വാങ്ങിയെങ്കിലും കൂടുതൽ വിസ്തീർണ്ണമുള്ള ഒരു സ്ഥലം വാങ്ങുവാൻ തീരുമാനിച്ചു. 1962, അന്നു
വികാരിയായിരുന്ന ദിവ്യ ശ്രീ. ടി.ടി.ജോസഫ് അച്ചന്റേയും മറ്റും ശ്രമഫലമായി ചിറ്റൂർ റോഡിലെ സ്ഥലം വിറ്റ് കൂടുതൽ പണം
മുടക്കി അഡ്വ. കൃഷ്ണൻകുട്ടി അച്ചനോട് ഇന്നു പള്ളിയിരിക്കുന്ന സ്ഥലം വാങ്ങുവാൻ കഴിഞ്ഞു.
1969ൽ, പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. സി.ഐ. ജോർജ്ജ് (ഇപ്പോഴത്തെ നി.വ.ദി. ശ്രി. ഗീവർഗീസ് മാർ അത്താനാസ്യോസ്
തിരുമേനി), പാലക്കാട്, കരിമ്പ, ഒലവക്കോട് മുതലായ ഇടവകകളിലേക്ക് വികാരിയായി വന്നുചേർന്നു ഉത്തര ഭദ്രാസന ബിഷപ്പായിരുന്ന
കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ അത്താനാസ്യോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഹോളി ട്രിനിറ്റി പള്ളിയിൽ ചേർന്ന് നാൽപത്തി
അയ്യായിരം (45,000) രൂപ ചെലവു വരുന്ന ഒരു ദേവാലയ നിർമ്മാണത്തിന് ഇടവകസംഘം തീരുമാനം എടുത്തു. 1969 ഒക്ടോബർ 12ന്
അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപോലീത്ത ഇടവക സന്ദർശിക്കുകയും ഹോളി ട്രിനിറ്റി ചർച്ചിൽ വിശുദ്ധ
കുർബ്ബാന അനുഷ്ഠിക്കുകയും ചെയ്തു. കുർബ്ബാനക്കുശേഷം ഇടവകാംഗങ്ങളും കരിമ്പ, ഒലവക്കോട്, കുഴൽമന്ദം ആദിയായ
സമീപപ്രദേശങ്ങളിലെ വിശ്വാസികളും ചേർന്ന് ഹോളി ട്രിനിറ്റി പള്ളിയിൽ നിന്നും ഘോഷയാത്രയായി 'സേനയിൽ യഹോവയെ നീ
വാനസേനയോടെഴുന്നള്ളണമേ' എന്ന സുവിശേഷ ഗാനം ആലപിച്ചുകൊണ്ട് കാൽനടയായി വന്ന് ഇന്ന് കാണുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപന
കർമ്മം നിർവ്വഹിച്ചു. ഈ ഘോഷയാത്ര ആത്മരക്ഷകനായ ക്രിസ്തുദേവന്റെ ജറുശലേം ജൈത്രയാത്രയെ അനുസ്മരിപ്പിക്കുന്ന
ഒന്നായിരുന്നു. വിശ്വാസികൾ സന്തോഷഭരിതരായി.
1969ൽ വാങ്ങിയ ഈ സ്ഥലത്ത് 1973 ഏപ്രിൽ 14ന് മനോഹരമായ ഈ ദേവാലയത്തിന്റെ കൂദാശ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ
മോസ്റ്റ് റവ. യൂഹാനോൻ മാർത്തോമ്മാ മെത്രാപോലീത്ത , അഭിവന്ദ്യ തോമസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെയും
, സി.എസ്.ഐ. ബിഷപ്പ് ടി. സി. ബെഞ്ചമിൻ തിരുമേനിയുടെയും സഹകാർമ്മികത്വത്തിലും സഭാ സെക്രട്ടറി റവ. കെ. ജി.
ഫിലിപ്പിന്റെയും മാർത്തോമാ സി.എസ്.ഐ. സഭകളിലെ നിരവധി പട്ടക്കാരുടെയും സഹകരണത്തിലും അനേകം വിശ്വാസികളുടെ
സാന്നിദ്ധ്യത്തിലും യഥാവിധി നിർവ്വഹിച്ചു.
ഏതാണ്ട് അൻപതിനായിരം രൂപയോളം ചെലവുവന്ന ഈ ദേവാലയ നിർമ്മാണത്തിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തത് അന്നത്തെ
വികാരിയായിരുന്ന ദിവ്യ ശ്രീ. സി.ഐ. ജോർജ് കശീശായുടെയും.ഉദാരമതികളായ പലരും സഭാ പരിഗണന കൂടാതെയും ജാതിമത വ്യത്യാസം
ഇല്ലാതെയും പള്ളി നിർമ്മാണത്തിന് സഹായിച്ചിട്ടുണ്ട്. കലാപരിപാടികൾ നടത്തിയും മദ്രാസ് ചിട്ടി ഫണ്ട്സിൽ ചിട്ടി ചേർന്നും
മറ്റും പല ത്യാഗങ്ങൾ സഹിച്ചുമാണ് ഈ ദേവാലയ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടത്.ഇടവകാംഗങ്ങളായ തേരടപ്പുഴ ടി.സി. നൈനാൻ,
ടി.സി. മത്തായി എന്നിവരുടെ സേവനം പള്ളി നിർമ്മാണത്തിന് അത്യന്തം പ്രയോജകീഭവിച്ചിട്ടുണ്ട്.
പൂർവ്വകാല ചരിത്രം ഓർക്കുമ്പോൾ അന്നുണ്ടായിരുന്ന ഇടവകാംഗങ്ങളെക്കുറിച്ചും പരാമർശിക്കുന്നത് ഉചിതമായിരിക്കുന്നു.
കേവലം20 ൽ പരം കുടുംബങ്ങൾ മാത്രമേ അന്നുണ്ടായിരുന്നുള്ളു. ഡോ. തോമസ് എബ്രഹാം, ടി.സി നൈനാൻ, ടി.സി മത്തായി, പി.ഐ ഇട്ടി,
കെ.സി. മാത്യു, ഡോ. പി.എ. കുര്യൻ, ടി.സി. ജോർജ്, ടി.സി.ഡേവിഡ്, ടി.വി. ജോബ്, പി.വി. ശാമുവേൽ, മാണി വർഗ്ഗീസ്, സി.സി,
മാത്തപ്പൻ, എം.സി, വർഗ്ഗീസ്, ടി.ടി. തോമസ്, ചാക്കോ ജേക്കബ്, പിടി. സക്കറിയ, സി.ജി. ജോർജ്ജ് മാസ്റ്റർ , ടി.എം. ചാക്കോ,
ഡോ.കെ.ടി. അലക്സാണ്ടർ, സി.സി. കുഞ്ഞമ്മ , ഡോ. ചെറിയാൻ ജോസഫ് ആദിയായവരായിരുന്നു പൂർവ്വകാല കുടുംബാംഗങ്ങളിൽ ചിലർ.
തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപോലിത്ത ജോസഫ് മാർ കൂറിലോസ്, സി.എസ്.ഐ. സഭയിലെ ബിഷപ്പ് കെ.സി. സേത്ത്
കൽദായ സുറിയാനി സഭയിലെ തൃശൂർ ബിഷപ്പ് മാർ അപ്രേം എന്നീ തിരുമേനിമാർ ഈ ഇടവക സന്ദർശിച്ച വൈദിക മേലദ്ധ്യക്ഷരിൽപ്പെടുന്നു.
സുപ്രസിദ്ധ സുവിശേഷ പ്രസംഗകനായ റവ. മസിലാമണി പള്ളിയിൽ വചനപ്രഘോഷണം നടത്തിയിട്ടുണ്ട്.
ദ്രുതഗതിയിൽ വളർന്നുവരുന്ന ഈ ഇടവകയ്ക്ക് ഒരു പാഴ്സനേജ് അത്യാവശ്യമായിരുന്നു. കുടുംബമായി താമസിച്ച് പട്ടക്കാരുടെ
സേവനം ലഭ്യമാക്കുവാൻ ആഗ്രഹിച്ചതിന്റെ ഫലമായി വികാരിയായിരുന്ന ഏബ്രഹാം വർഗ്ഗീസച്ചന്റെയും മറ്റും ഉത്സാഹത്തിൽ പള്ളിക്ക്
സമീപമുള്ള ശ്രീ. വേലുവിന്റെ സ്ഥലം വാങ്ങി. സ്ഥലത്തിന്റെ വില മുഴുവനും ശ്രീ. ടി.സി. നൈനാനും , ശ്രീ. ടി.സി. മത്തായിയും
അവരുടെ പിതാവായ ടി.എൻ. ചാണ്ടിയുടെ സ്മരണക്കായി സംഭാവനയായി നൽകി. 1982 ഒക്ടോബർ 17ന് മലബാർ ഭദ്രാസന
എപ്പിസ്കോപ്പായായിരുന്ന കാലം ചെയ്ത ഈശോ മാർ തിമൊഥെയോസ് തിരുമേനി പാഴ്സനേജിന്റെ കല്ലിടീൽ കർമ്മം വികാരി ഇ.ജെ. ജോസഫ്
കശ്ശീശായുടെയുടെയും മിഷനറി റവ. കെ ടി. അലക് സാണ്ടറുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. 1984 മാർച്ച് 18ന് ഈ
പാഴ്സനേജിന്റെ കൂദാശ നി.വ.ദി. ശ്രീ. ഈശോ തിമൊഥെയോസ് തിരുമേനിയാൽ നിർവ്വഹിക്കപ്പെട്ടു.
പുതുതായി ദേവാലയം പണികഴിപ്പിച്ചതോടു കൂടി പള്ളി ആരാധന ക്രമമായി തുടങ്ങി. എങ്കിലും മാസത്തിൽ ഒരു ഞായറാഴ്ച ഹോളി
ട്രിനിറ്റി ചർച്ചിലും നമ്മുടെ പള്ളിയിലും പരസ് പരം ആരാധനക്കായി കൂടി വന്നിരുന്നു. എന്നാൽ പിൽക്കാലത്തു ചില അസൗകര്യങ്ങൾ
നിമിത്തം അവരവരുടെ ദേവാലയത്തിൽ തന്നെ മുടക്കം കൂടാതെ ഞായറാഴ്ച ആരാധന ആരംഭിച്ചു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം
സ്വന്തമായി ദേവാലയം പോലെ തന്നെ ഒരു സെമിത്തേരിയും നമുക്ക് ആവശ്യമായിത്തീർന്നു. മണപ്പുള്ളിക്കാവി നടുത്ത് ഏകദേശം
രണ്ടുലക്ഷത്തോളം രൂപ ചെലവുചെയ്ത് ഇന്നുകാണുന്ന സെമിത്തേരിയും ചാപ്പലും നിർമ്മിക്കപ്പെട്ടു. ഇതിന്റെ പിന്നിൽ റവ. ജോൺ
എൻ. എബ്രഹാം, റവ. ജി. ശാമുവേൽ എന്നീ വൈദികശ്രേഷ്ഠരുടെ ആത്മാർത്ഥമായ പരിശ്രമം ഉണ്ടായിരുന്നു. പള്ളി അങ്കണത്തിന്റെ
വിസ്തൃതി വർദ്ധിപ്പിക്കാനായി 12 സെന്റ് സ്ഥലം വികാരിയായിരുന്ന റവ.എം.പി.സോളമനച്ചന്റെ ഉത്സാഹത്തിൽ വാങ്ങിച്ച്
പള്ളിമുറ്റം ഇന്നു കാണുന്നവിധം വിസ്തൃതമാക്കപ്പെട്ടു.
ഇനിയും പറയുവാനുള്ളത് ഇടവകയുടെ ആദ്ധ്യാത്മിക പ്രവർത്തനങ്ങളെക്കുറിച്ചാണ്. പള്ളി വെച്ച കാലം മുതൽ ഇവിടെ സൺഡേ സ്കൂളും
ആരംഭിച്ചു. എന്നാൽ സണ്ടേസ്കൂൾ ക്രമമായി ആരംഭിച്ചത് വികാരി ഇ.ജെ. ജോസഫ് കുശ്ശീശായുടെ ഉദ്യമം നിമിത്തമാണ്. ഇക്കാലത്ത്
സണ്ടേസ്കൂൾ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തു. ഇന്ന് ഈ സെന്ററിന്റെ മുൻപന്തിയിൽ നിൽക്കുന്ന ഈ സണ്ടേസ്കൂളിലെ ആദ്യകാല
അധ്യാപകർ ടി.വി. ജോബ് (ഹെഡ് മാസ്റ്റർ), പി.വി. ശാമുമേൽ, മാർത്ത ടീച്ചർ, അച്ചാമ്മ അലക്സാണ്ടർ എന്നിവരായിരുന്നു.
ഗായകസംഘം ആരംഭിച്ചതും ഈ കാലയളവിലാണ്. 1973 ൽ സേവികാസംഘവും 1975ൽ യുവജനസഖ്യവും ആരംഭിച്ചു. ജോസ് കാത്താടത്തിന്റെ
നേത്യത്വത്തിൽ യുവജനസഖ്യം വളരെ സജീവമായിരുന്നു. ശ്രീമതി ശോശാമ്മ തോമസ് തൈക്കൂട്ടത്തിൽ സേവികാസംഘത്തിന്റെ വൈസ്
പ്രസിഡണ്ടായി ദീർഘകാലം നിസ്തുല സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 ൽ ക്രിസ്തുമസ് കരോൾ സർവീസ് ആരംഭിച്ചു. 1984ൽ ഗായകസംഘം
രൂപവൽകൃതമായി. വൈസ് പ്രസിഡണ്ടായി പി.വി. ശാമുവേലും സെക്രറിയായി ഡോ. പി.എ. കുര്യനും പ്രവർത്തിച്ചിരുന്നു. ശ്രീ.ബിജി,
ശ്രീമതി.റേച്ചൽ ജോസ് എന്നിവർ ഗായകസംഘത്തിന് സജീവമായ നേതൃത്വം നൽകിവന്നിരുന്നു. സന്നദ്ധ സുവിശേഷക സംഘത്തിന്റെ ശാഖയായി
ഇവിടെ ഇടവക മിഷൻ 1984 രൂപീകരിക്കപ്പെട്ടു. സഭയുടെ വികസന വിഭാഗത്തിന്റെ ഒരു ശാഖ 1997 മാർച്ചിൽ വികാരി റവ. പി.സി. മാത്യുവിന്റെ
നേതൃത്വത്തിൽ ആരംഭിച്ചു. അതുപോലെ തന്നെ കരിയർ ഗൈഡൻസ് സെന്റർ തുടങ്ങാൻ കഴിഞ്ഞു.
പ്രേഷിത പ്രവർത്തനത്തോടൊപ്പം ക്രിയാത്മക പരിപാടികളിലും ഇടവക ഏർപ്പെട്ടുകൊണ്ടിരി ക്കുകയാണ്. പള്ളികെട്ടിടത്തിന്റെ രജതജൂബിലി യോടനുബന്ധിച്ച് പള്ളി വിപുലനം, ത്രോണോസ് പുതുക്കിപ്പണി എന്നിവ ചെയ്തു. ഭവനരഹിതരായ അക്രൈസ്തവ സഹോദരങ്ങൾക്ക് വീടുകൾവച്ചുകൊടുത്തു.
1999 -2001കാലഘട്ടത്തിൽ റവ. നൈനു ചാണ്ടിയുടെചാണ്ടിയുടെ നേതൃത്വത്തിൽ 20 കുടുംബകല്ലറകളും, 5 പൊതു കല്ലറകളും പണിതു. തുടർന്ന് 2001 മെയ്മാസം മുൻ വികാരി കൂടിയായ റവ. ജോൺ എൻ. എബ്രഹാം വീണ്ടും വികാരിയായി. 2002-03 വർഷം ഇടവക സുവർണ്ണ ജൂബിലി വർഷമായി ആചരിക്കുന്നു.
ഇങ്ങനെ അനന്തമായ ദൈവകൃപയാൽ ആദ്ധ്യാത്മികമായും ഭൗതികമായും സർവതോ മുഖമായ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന പാലക്കാട് സെന്റ് തോമസ് ഇടവകയ്ക്ക് ഇന്ന് നൂറോളം കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട്.
2003 ഈ ഇടവകയുടെ സുവർണ്ണ ജൂബിലി വർഷമായി ആചരിച്ചു. വികാരി റവ. ജോൺ.എൻ. എബ്രഹാമിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപനും കുന്ദംകുളം-മലബാർ മുൻ ഭദ്രാസനാധിപനുമായ നി.വ.ദി. ശ്രീ. ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് എപ്പിസ് കോപ്പാ 7-7-2002 ഞായറാഴ്ച വി. കുർബ്ബാനാനന്തരം ജൂബിലിയുടെ പ്രവർത്തനോ ദ്ഘാടനം നിർവ്വഹിച്ചു.
2003 ഡിസംബർ ഒന്നാം തീയതി കുന്ദംകുളം- മലബാർ ഭദ്രാസനാധിപനായ അഭിവന്ദ്യ തോമസ് മാർ തിമോഥെയോസ് എപ്പിസ് കോപ്പാ ദേവാലയ സമീപം പണി കഴിപ്പിക്കുന്ന സണ്ടേസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം ബഹു. പാലക്കാട് ജില്ലാ കളക്ടർ എക് സ് അ നിൽ IAS ന്റെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു. വി. മദ്ബഹയോടു ചേർന്നുള്ള മുറിയും,പള്ളിയോട് അനുബന്ധിച്ചു
പണികഴിപ്പിച്ചിരിക്കുന്ന വരാന്തയും ജൂബിലി പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ സാമൂഹികക്ഷേമ പദ്ധതികൾക്കായി എട്ടു പ്രോജക്ടുകൾ ആസൂത്രണം ചെയ്തു നടപ്പി ലാക്കിയിട്ടുണ്ട്.
സണ്ടേസ്കൂൾ കെട്ടിടത്തിന്റെ കൂദാശയും സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനവും അഭിവന്ദ്യ ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപോലീത്തായുടെ മെത്രാഭിഷേക സുവർണ്ണ ജൂബിലി 2003 നവംബർ 30 ഞായറാഴ്ച വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു.
ഇങ്ങനെ ഒരു അനന്തമായ ദൈവകൃപയുടെ തണലിൽ ആദ്ധ്യാത്മികമായും ഭൗതികമായും സർവ്വതോന്മുഖമായ വളർച്ച പ്രാപിച്ചുകൊണ്ടിരി ക്കുന്ന ഈ ഇടവകയിൽ ഇപ്പോൾ നൂറ്റിനാലു കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട്.